പ്രശ്‌നബാധിത ബൂത്തുകൾ

Tuesday 24 March 2026 12:15 AM IST

പത്തനംതിട്ട : ജില്ലയിൽ 25 പ്രശ്നബാധിത ബൂത്തും 163 പ്രശ്നസാദ്ധ്യത ബൂത്തും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥർ ബൂത്തുകളിൽ എത്തുന്നതു മുതലുള്ള നടപടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കാണാൻ കഴിയും വിധമുള്ള ക്രമീകരണം ഏർപ്പെടുത്തും. വെബ് കാസ്റ്റിംഗ് സാധ്യമല്ലാത്ത ബൂത്തുകളിൽ റെക്കോഡിംഗ് ഉള്ള സി.സി.ടി.വി സജ്ജമാക്കും. ജില്ലയിൽ 163 പ്രശ്ന സാധ്യത ബൂത്തുകളുമുണ്ട്.

പ്രശ്നബാധിത ബൂത്തുകൾ :

അടൂർ : 13 , തിരുവല്ല : നാല് , കോന്നി : നാല് , റാന്നി : നാല്.