വോട്ട് ചെയ്യാൻ വീൽചെയർ സൗകര്യം
Tuesday 24 March 2026 12:20 AM IST
പത്തനംതിട്ട : വോട്ടർ പട്ടികയിൽ ഭിന്നശേഷിക്കാരായി രജിസ്റ്റർ ചെയ്തവർക്കും 85 കഴിഞ്ഞ വൃദ്ധർക്കും വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്‌കരിച്ച മൊബൈൽ ആപ്ലിക്കേഷനായ ഇ.സി.ഐ നെറ്റ് വഴി രജിസ്റ്റർ ചെയ്ത് വീൽചെയർ, വാഹന സൗകര്യം എന്നിവ ആവശ്യപ്പെടാം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇ.സി.ഐ നെറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ബൂത്ത് കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരം, വോട്ടർമാരുടെ വിവരം, വോട്ടെടുപ്പ് ദിവസം വീൽചെയർ, വാഹനം എന്നീ സേവനം ആപ്പിൽ ലഭിക്കും. ഇലക്ഷൻ ഐഡി കാർഡ് നമ്പർ നൽകിയാണ് രജിസ്റ്റർ ചെയേണ്ടത്.