31 സ്ഥാനാർത്ഥികൾ, 60 സെറ്റ് പത്രികകൾ
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയിൽ ആകെ സമർപ്പിച്ചത് 60 സെറ്റ് നാമനിർദേശ പത്രികകൾ. മുന്നണി സ്ഥാനാർത്ഥികൾ ഒന്നിൽ കൂടുതൽ പത്രികൾ സമർപ്പിച്ചിട്ടുണ്ട്. 31 സ്ഥാനാർത്ഥികൾ പത്രിക നൽകി.
തിരുവല്ല മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസ്, യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മൻ, ബി.ജെ.പി സ്ഥാനാർത്ഥി അനൂപ് ആന്റണി എന്നിവരെ കൂടാതെ ബി.എസ്.പി സ്ഥാനാർത്ഥി രമേശും പത്രിക നൽകി. സ്വതന്ത്ര സ്ഥാനാർത്ഥികളായ കെ.കെ.സുരേന്ദ്രൻ, സീൻ തോമസ്, അജു അലക്സ്, തോമസ് മാമൻ എന്നിവരും മത്സരരംഗത്തുണ്ട്.
ആറൻമുളയിൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ , കോൺഗ്രസ് സ്ഥാനാർത്ഥി അബിൻ വർക്കി, സി.പി.എം സ്ഥാനാർത്ഥി വീണാ ജോർജ് എന്നിവരെ കൂടാതെ ബി.എസ്.പി സ്ഥാനാർത്ഥി വി.ആർ പ്രഭാകരൻ, ശങ്കരൻ, എസ്. രാമചന്ദ്രൻ എന്നിവരും വരണാധികാരിക്ക് മുന്നിൽ പത്രിക സമർപ്പിച്ചു.
കോന്നി മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി അഡ്വ.കെ.യു.ജനീഷ് കുമാർ, കോൺഗ്രസ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിൽ, ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ടി.പി.സുന്ദരേശൻ എന്നിവർ പത്രിക സമർപ്പിച്ചു. ആർ.ബി.രാജീവ് കുമാർ, പി.ജഗത്പ്രിയ എന്നിവരും പത്രിക നൽകി.
അടൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ.സി.വി.ശാന്തകുമാർ, ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.കെ. പ്രതാപൻ, ബി.എസ്.പി സ്ഥാനാർത്ഥി സി.എഫ്.ശിവകുമാർ, സി.പി.ഐ സ്ഥാനാർത്ഥി പ്രിജി കണ്ണൻ, അച്ച്യുതൻ എന്നിവർ പത്രിക നൽകി.
റാന്നി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പഴകുളം മധു, ട്വന്റി 20 സ്ഥാനാർത്ഥി തോമസ് കെ.സാമുവേൽ, കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പ്രമോദ് നാരായണൻ, വിപിൻ, ശ്രീഹരി എന്നിവർ പത്രിക സമർപ്പിച്ചു.