എൻ.ഡി​.എ മുന്നേറ്റം നടത്തുമെന്ന്

Tuesday 24 March 2026 12:27 AM IST

തിരുവല്ല : സ്വർണ്ണക്കൊള്ള എൻ.ഡി.എയുടെ പ്രധാന തി​രഞ്ഞെടുപ്പ് വിഷയമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് പ​റഞ്ഞു. എൽ.ഡി.എഫി ന്റെ ഭരണത്തിൽ ദൈവങ്ങൾക്ക് പോലും രക്ഷയില്ല എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫും, യു.ഡി.എഫും ഒരുപോലെ പ്രചരണം നടത്തുന്ന 'ഡീലിൽ ' നിന്ന് വ്യക്തമാവുന്നത് എൻ.ഡി.എ വലിയ മുന്നേറ്റം നടത്തുമെന്ന് രാഷ്ട്രീയ യാഥാർത്ഥ്യം മനസ്സിലാക്കിയത് കൊണ്ടാണ്. യഥാർത്ഥ ഡീൽ സി.പി.എമ്മും കോൺഗ്രസും തമ്മിൽ ആണെന്നും അദ്ദേഹം പ​റഞ്ഞു.