പി കെ ശശിക്കെതിരെ പി കെ ശശി ,​ പി വി അൻവറിനെതിരെ നാല് അൻവർമാർ, മു​ഖ്യ​മ​ന്ത്രിക്കെതിരെ​ എ ​എ ​വി​ജ​യ​ൻ ; തിരഞ്ഞെടുപ്പിൽ അപരൻമാരുടെ അപാരത

Monday 23 March 2026 11:28 PM IST

തി​രു​വ​ന​ന്ത​പു​രം​:​ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ​പ​ല​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​പ്ര​മു​ഖ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക​ട​ക്കം പാരയായി ​ ​അ​പ​ര​ൻമാരുടെ അപാരത. ​അ​മ്പ​ല​പ്പു​ഴ​യി​ൽ​ ​യു.​ഡി.​എ​ഫ് ​പി​ന്തു​ണ​യു​ള്ള​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​ജി.​സു​ധാ​ക​ര​ന്റെ​ ​അ​പ​ര​ൻ​ ​പാ​തി​ര​പ്പ​ള്ളി​ ​ചെ​ട്ടി​കാ​ട് ​സ്വ​ദേ​ശി​ ​സു​ധാ​ക​ര​നാണെങ്കിൽ ​ ​ഹ​രി​പ്പാ​ട്ട് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ​ ​ചെ​ന്നി​ത്ത​ല​ ​സ്വ​ദേ​ശി​ ​ര​മേ​ശ്.​സിയും ​ധ​ർ​മ്മ​ട​ത്ത് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​അ​പ​ര​നായി ​ ​എ.​എ.​വി​ജ​യനും പത്രിക നൽകി.

ബേ​പ്പൂ​രി​ൽ​ ​മ​ന്ത്രി​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സി​നെ​തി​രെ​ ​ര​ണ്ട് ​അ​പ​ര​ന്മാരുണ്ട്യ ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പി.​സി,​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പി.​ടി.​ ​പി.​വി.​അ​ൻ​വ​റി​നെ​തി​രെ​ ​നാ​ല് ​അ​പ​ര​ന്മാ​ർ​-​ ​അ​ൻ​വ​ർ,​ ​അ​ൻ​വ​ർ​ ​മൊ​യ്ദ്ദീ​ൻ,​ ​അ​ൻ​വ​ർ​അ​ലി,​ ​അ​ൻ​വ​ർ​ ​എ​ൻ.​എം.​ ​ഒ​റ്റ​പ്പാ​ല​ത്ത് ​യു.​ഡി.​എ​ഫ് ​സ്വ​ത​ന്ത്ര​ൻ​ ​പി.​കെ.​ശ​ശി​ക്ക് ​പി.​കെ.​ശ​ശി​ ​എ​ന്ന​പേ​രി​ൽ​ ​ത​ന്നെ​ ​അ​പ​ര​ൻ.

മ​ഞ്ചേ​ശ്വ​ര​ത്ത് ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​എ.​കെ.​എം​ ​അ​ഷ​റ​ഫി​ന്റെ​ ​അ​പ​ര​ന്മാ​ർ​ ​മു​ഹ​മ്മ​ദ് ​അ​ഷ​റ​ഫ്,​ ​മു​ഹ​മ്മ​ദ് ​അ​ഷ​റ​ഫ് ​കെ.​എ.​ ​ഇ​വി​ടെ​ ​എ​സ്.​ഡി.​പി.​ഐ​ ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​എം.​അ​ഷ്റ​ഫും​ ​പ​ത്രി​ക​ ​ന​ൽ​കി.​ ​പൊ​ന്നാ​നി​യി​ൽ​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​എം.​കെ.​സ​ക്കീ​റി​ന് ​മൂ​ന്ന് ​അ​പ​ര​ന്മാ​ർ.​ ​സ​ക്കീ​ർ​ ​എ​ന്ന​പേ​രി​ൽ​ ​ര​ണ്ടു​പേ​ർ.​ ​സ​ഗീ​ർ​ ​എ​ന്ന​പേ​രി​ൽ​ ​ഒ​രാ​ൾ.​ ​താ​നൂ​രി​ൽ​ ​യു.​ഡി.​എ​ഫി​ലെ​ ​പി.​കെ.​ന​വാ​സി​ന്റെ​ ​അ​പ​ര​ൻ​ ​വാ​ണി​യ​മ്പ​ലം​ ​സ്വ​ദേ​ശി​ ​ന​വാ​സ്.​ ​വൈ​ക്ക​ത്ത് ​സി.​പി.​ഐ​യി​ലെ​ ​പി.​പ്ര​ദീ​പി​ന്റെ​ ​അ​പ​ര​ൻ​ ​പ്ര​ദീ​പ്.​ ​പൂ​ഞ്ഞാ​റി​ൽ​ ​കേ​ര​ള​കോ​ൺ​ഗ്ര​സ് ​(​എം​)​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​ ​സെ​ബാ​സ്റ്റ്യ​ൻ​ ​കു​ള​ത്തു​ങ്ക​ലി​ന്റെ​ ​അ​പ​ര​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​കെ.​ജെ.​കു​ള​ത്തു​ങ്ക​ൽ.

പേ​രാ​വൂ​രി​ൽ​ ​കോ​ൺ​ഗ്ര​സി​ലെ​ ​സ​ണ്ണി​ ​ജോ​സ​ഫി​ന്റെ​ ​അ​പ​ര​ന്മാ​ർ​-​ ​സ​ണ്ണി,​ ​സ​ണ്ണി​ ​ജോ​സ​ഫ്.​ ​സി.​പി.​എ​മ്മി​ലെ​ ​കെ.​കെ.​ശൈ​ല​ജ​യു​ടെ​ ​അ​പ​ര​ ​സി.​ശൈ​ല​ജ.​ ​മ​ട്ട​ന്നൂ​രി​ൽ​ ​വി.​കെ.​സ​നോ​ജി​ന്റെ​ ​അ​പ​ര​ൻ​ ​മേ​ലൂ​ർ​ ​സ്വ​ദേ​ശി​ ​സ​നോ​ജ്.​ ​അ​ഴീ​ക്കോ​ട്ട് ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ക​രീം​ ​ചേ​ലേ​രി​ക്ക് ​ര​ണ്ട് ​അ​പ​ര​ന്മാ​ർ​-​വി.​പി.​അ​ബ്ദു​ൽ​ക​രീം,​ ​വി.​വി.​അ​ബ്ദു​ൽ​ ​ക​രീം.​ ​ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​വി.​സു​മേ​ഷി​ന്റെ​ ​അ​പ​ര​ൻ​ ​കെ.​സു​മേ​ഷ്‌​ ​കു​മാ​ർ.​ ​ക​ണ്ണൂ​രി​ൽ​ ​യു.​ഡി.​എ​ഫി​ലെ​ ​ടി.​ഒ.​മോ​ഹ​ന​ന്റെ​ ​അ​പ​ര​ൻ​ ​താ​ഴെ​ക്ക​ണ്ടി​ ​മോ​ഹ​ന​ൻ.​ ​മ​ന്ത്രി​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പ​ള്ളി​ക്ക് ​അ​പ​ര​നാ​യി​ ​കെ.​രാ​മ​ച​ന്ദ്ര​ൻ.​ ​കൂ​ത്തു​റ​മ്പി​ൽ​ ​മു​സ്ലീം​ലീ​ഗി​ലെ​ ​ജ​യ​ന്തി​ ​രാ​ജ​ന് ​എ​തി​രെ​ ​എ.​ജ​യ​ന്തി,​ ​ജ​യ​ന്തി.​ ​ത​ല​ശേ​രി​യി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​കാ​രാ​യി​ ​രാ​ജ​ന്റെ​ ​അ​പ​ര​നാ​യി​ ​വി.​പി.​രാ​ജ​ൻ.

അ​രു​വി​ക്ക​ര​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ ​വി.​എ​സ്.​ശി​വ​കു​മാ​റി​ന്റെ​ ​അ​പ​ര​ൻ​മാ​ർ​ ​എ​സ്.​ശി​വ​കു​മാ​ർ,​ ​ശി​വ​കു​മാ​ർ.​ ​ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​ ​ജി.​സ്റ്റീ​ഫ​ന്റെ​ ​അ​പ​ര​ൻ​ ​സ്റ്റീ​ഫ​ൻ.​ ​വ​ട്ടി​യൂ​ർ​ക്കാ​വി​ൽ​ ​കോ​ൺ​ഗ്ര​സി​ലെ​ ​കെ.​മു​ര​ളീ​ധ​ര​ന്റെ​ ​അ​പ​ര​ൻ​ ​പി.​മു​ര​ളീ​ധ​ര​ൻ.​ ​ഇ​ട​തു​മു​ന്ന​ണി​ ​സ്ഥാ​നാ​ർ​ത്ഥി​ ​വി.​കെ.​പ്ര​ശാ​ന്തി​ന്റെ​ ​അ​പ​ര​ൻ​ ​കെ.​പ്ര​ശാ​ന്ത്.​ ​നേ​മ​ത്ത് ​ബി.​ജെ.​പി​യു​ടെ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​ന്റെ​ ​അ​പ​ര​ൻ​ ​ജി.​എ​സ്.​രാ​ജീ​വ് ​കു​മാ​ർ.