ബി.പ്രണീഷ് പത്രി​ക നൽകി​

Tuesday 24 March 2026 12:29 AM IST

ചെങ്ങന്നൂർ: എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി ബി.പ്രണീഷ് ചെങ്ങന്നൂർ ആർ.ഡി.ഒ ഷാജു എം.എസി​ന് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.പാർത്ഥസാരഥി വർമ്മ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.കോശി, കെ.ബിമൽജി, എ.ഐ.യു.ടി.യു.സി താലൂക്ക് സെക്രട്ടറി മധു ചെങ്ങന്നൂർ എന്നിവർ ഒപ്പമുണ്ടായി​രുന്നു.

നെൽകർഷക സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് മത്സ്യബന്ധന തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി, എ.ഐ.യു.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം, പാർട്ടി മാന്നാർ ലോക്കൽ കമ്മിറ്റി അംഗം എന്നി​ങ്ങനെ പൊതുപ്രവർത്തന രംഗത്ത് സജീവമാണ് ബി.പ്രണീഷ്.