പൊന്നിന് പിന്നെയും കയറ്റം, ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയ പവൻ വില മണിക്കൂറുകൾക്കുള്ളിൽ തിരിച്ചുകയറി

Tuesday 24 March 2026 2:33 AM IST

കൊച്ചി: ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയ പവൻ വില മണിക്കൂറുകൾക്കുള്ളിൽ ശക്തമായി തിരിച്ചുകയറി. പശ്ചിമേഷ്യയിൽ സമാധാന നീക്കം നടക്കുന്നതിന്റെ സൂചനകളെ തുടർന്നാണ് വില വീണ്ടും ഉയർന്നത്. ഇന്നലെ രണ്ട് തവണയായി പവൻ വില 7,560 രൂപ ഇടിഞ്ഞ് 99,480ലേക്ക് വന്നു. ഇറാനുമായി സമാധാന ചർച്ച പുരോഗമിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ വൈകിട്ട് രണ്ട് തവണയായി പവന് 5,600 രൂപ വർദ്ധിച്ച് 1,05,080 രൂപയിലെത്തി.

ഗ്രാമിന്റെ വില 12,435 രൂപ വരെ താഴ്ന്നതിന് ശേഷം 12,635 രൂപയിലേക്ക് ഉയർന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (31.1ഗ്രാം) 4,130 ഡോളർ വരെ ഇടിഞ്ഞതിന് ശേഷം 4,400 ഡോളറിലേക്ക് തിരിച്ചുകയറിയതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്.

 ക്രൂഡ് വില ഇടിഞ്ഞു

ഇറാനും അമേരിക്കയും സമാധാന പാതയിലേക്ക് നീങ്ങുകയാണെന്ന സൂചന ലഭിച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 13 ശതമാനം ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 112 ഡോളറിൽ നിന്ന് 100 ഡോളറിലേക്കാണ് താഴ്ന്നത്.