6 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

Tuesday 24 March 2026 12:00 AM IST

തിരുവനന്തപുരം: ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം ) 6 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സകൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ).എൻ.സി.എ. റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി (വിശ്വകർമ്മ), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (ധീവര), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഗാർഡ് (പട്ടികജാതി), കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ (ഹാന്റക്സ്)) സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 (എസ്.സി.സി.സി.) തസ്തികയിലേക്കാണ് വിജ്ഞാപനം.

അഭിമുഖം നടത്തും

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഉറുദു (ജൂനിയർ) (കാറ്റഗറി നമ്പർ 643/2025-പട്ടികജാതി), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് (കാറ്റഗറി നമ്പർ 297/2025-എൽ.സി./എ.ഐ.) തസ്തികയിലേക്ക് അഭിമുഖം നടത്തും.