നഴ്സ് സമരം: ചർച്ച തുടരും
Tuesday 24 March 2026 12:00 AM IST
കൊച്ചി: ശമ്പള വർദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരം ഒത്തുതീർക്കാൻ ഹൈക്കോടതിയിൽ ഇന്നലെ നടന്ന മദ്ധ്യസ്ഥ ചർച്ചയിലും തീരുമാനമായില്ല. അഡ്വ. പി.എം. മുഹമ്മദ് ഷിറാസിന്റെ മദ്ധ്യസ്ഥതയിൽ ഇന്ന് വൈകിട്ട് നാലിന് ചർച്ച തുടരും. സംഘടനകൾക്കുള്ളിൽ വിഷയം അവതരിപ്പിച്ച ശേഷം ഇന്ന് നിലപാട് അറിയിക്കാമെന്നാണ് ഇരു വിഭാഗവും അറിയിച്ചിട്ടുള്ളത്. സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിൽ കോടതിയുടെ നിർദ്ദേശപ്രകാരമാണ് ചർച്ച. അടുത്ത തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.