ഐ.എസ്.ആർ.ഒ പെൻഷണേഴ്സ് അസോസിയേഷൻ

Tuesday 24 March 2026 1:53 AM IST

തിരുവനന്തപുരം : ഐ.എസ്.ആർ.ഒ പെൻഷണേഴ്സ് അസോസിയേഷന്റെ പതിനൊന്നാമത് ദ്വൈവാർഷിക സമ്മേളനം 24ന് തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ളബിൽ നടക്കും.

രാവിലെ 9ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഡോ. ബി.എൻ. സുരേഷ് (ചാൻസലർ ഐ.ഐ.എസ്.ടി, മുൻ വി.എസ്.എസ്.സി ഡയറക്ടർ) അദ്ധ്യക്ഷത വഹിക്കും. ഐ.എസ്.ആർ.ഒ ചെയർമാനും ഡി.ഒ.എസ് സെക്രട്ടറിയുമായ ഡോ. വി. നാരായണൻ ഉദ്ഘാടനം നിർവഹിക്കും. സമ്മേളനത്തിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. ശിവനെയും കെൽട്രോൺ ചെയർമാനായ എൻ. നാരായണമൂർത്തിയെയും എ.ടി.എൽ ചെയർമാൻ ഡോ. സുബുറാവു പവ്വലൂരിയെയും ആദരിക്കും. ഐ.എസ്.ആർ.ഒയുടെ ഇതര സെന്റർ ഡയറക്ടർമാരായ എ. രാജരാജൻ (വി.എസ്.എസ്.സി ), എം. മോഹൻ (എൽ.പി.എസ്.സി), എൽ., സൗമ്യനാരായണൻ (ഐ.ഐ.എസ്.യു). എം. ശങ്കരൻ (യു.ആർ.എസ്.സി). നീലേഷ് എം. ദേശായി (എസ്.എ.സി), ഇ.എസ്. പത്മകുമാർ (എസ്.ഡി.എസ്.സി/എസ്.എച്ച്.എ.ആർ), അസീർ പാക്കിയരാജ് (ഐ.പി.ആർ.സി), ഡോ. പ്രകാശ് ചൗഹാൻ (എൻ.ആർ.എസ്.സി), ഡി.കെ. സിംഗ് (എച്ച്.എസ്.എഫ്.സി), ഡോ. എ.കെ. അനിൽകുമാർ (ഐ.എസ്.ടി.ആർ.എ.സി), ഡോ. അനിൽഭരദ്വാജ് (പി.ആർ.എൽ ) എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തും. ഐ.എസ്.ആർ.ഒയുടെ ഇതര സെന്ററുകളിൽ നിന്ന് വിരമിച്ച വിവിധ സംഘടനാപ്രതിനിധികൾ അടക്കം 1500 ഓളംപേർ പങ്കെടുക്കും.