ഓർമ്മപ്പെടുത്തലായി ഡ്രസ് കോഡ്

Tuesday 24 March 2026 12:24 AM IST
ഡ്രസ് കോഡ്

കൊല്ലം: കുണ്ടറയിലെ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലുമായാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്.എൽ.സജികുമാർ പത്രികാ സമർപ്പണത്തിനെത്തിയത്. കുണ്ടറ വിളംബരവും കല്ലുമാല സമരവും ഇതിവൃത്തമാക്കി വെള്ളിമൺ ഫാഷൻ ടെക്‌നോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലെ അവസാന വർഷ വിദ്യാർത്ഥി നിരഞ്ജൻ തയ്യാറാക്കിയ പ്രതീകാത്മക പെയിന്റിംഗ് ആലേഖനം ചെയ്‌ത ഷർട്ടണിഞ്ഞാണ് സ്ഥാനാർത്ഥി എത്തിയത്. സജികുമാർ പെരിനാട് പഞ്ചായത്ത് പ്രസിഡന്റായിരിക്കവെയാണ് ഫാഷൻ ഇൻസ്‌റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാക്കിയത്. കോളേജിനായി പ്രയത്നിച്ച വ്യക്തിയോടുള്ള സ്‌നേഹമാണ് ഇതിന് പിന്നിലെന്ന് നിരഞ്ജൻ പറഞ്ഞു. ഇളം മെറൂൺ നിറത്തിലൂള്ള ഷർട്ടിൽ 'നാടിനൊപ്പം സജികുമാർ' എന്ന ടാഗ് ലൈനുമുണ്ട്.