അവധിക്കാല കലാപരിശീലനം

Tuesday 24 March 2026 12:28 AM IST
കലാപരിശീലനം

കൊല്ലം: പബ്ളിക് ലൈബ്രറിയിൽ കുട്ടികൾക്കായി 'വേനൽ മഴ" അവധിക്കാല കലാപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒരു വിദ്യാർത്ഥിക്ക് രണ്ടു വിഷയങ്ങളിലെ ക്ലാസുകളിൽ ചേരാം. സോപാനം കലാനികേതനിൽ ഏപ്രിൽ 1 മുതൽ മേയ് 30 വരെയാണ് ക്ലാസ്. അഡ്മിഷൻ തുടരുന്നു. സംഗീതം, നൃത്തം, ചിത്രരചന, ക്രാഫ്ട്, ഗിത്താർ, കീബോർഡ്, വയലിൻ, കമ്പ്യൂട്ടർ കോഡിംഗ് ആൻഡ് ഡിജിറ്റൽ പെയിന്റിംഗ്, കരാട്ടെ, പാചക കലയിൽ പരിശീലനം എന്നിവയാണ് നടത്തുന്നത്. കലാ പഠന സമയത്തിനുശേഷം ലൈബ്രറിയും ഉപയോഗിക്കാം. ഓൺലൈൻ രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഫോൺ: 9497780029.