ആകാശ് വീണ്ടും ചാമ്പ്യൻ

Tuesday 24 March 2026 12:29 AM IST
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ശ്രീനാരായണ യൂണിവേഴ്സിറ്റി കായികമേളയിൽ 17 -25 വയസ്സ് വിഭാഗത്തിൽ ട്രിപ്പിൽ ജംമ്പിൽ ഒന്നാം സ്ഥാനം നേടുന്ന ആകാശ് ഹിരൺ ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം.

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംസ്ഥാന കായിക മേളയിൽ തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻപട്ടം സ്വന്തമാക്കി ആകാശ് ഹിരൺ (23). 17- 20 വയസിനിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ കഴിഞ്ഞ തവണയും നൂറ് മീറ്റർ ജേതാവും വ്യക്തിഗത ചാമ്പ്യനായിരുന്നു. കഴിഞ്ഞ തവണ രണ്ട് വ്യക്തിഗത ഇവന്റിലേ പങ്കെടുത്തിരുന്നുള്ളു. ഇത്തവണ ലോംഗ് ജംപിൽ 6.08 മീറ്റർ ചാടിയും നൂറ് മീറ്റർ ഓട്ടത്തിൽ 11.5 സെക്കൻഡിൽ ഓടിയെത്തിയും മിന്നും താരമായി. തിങ്കളാഴ്ച നടക്കുന്ന ട്രിപ്പിൾ ജംപിലും ഗോൾഡ് മെഡൽ നേടിയാണ് വ്യക്തിഗത ചാമ്പ്യനായത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഫോർത്ത് സെമസ്റ്റർ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്.