മാറിയ ലോകക്രമത്തിനനുസരിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണം : ടി.ജെ. മാർട്ടിൻ
Tuesday 24 March 2026 12:59 AM IST
മലപ്പുറം : മാറിയ ലോകക്രമത്തിനനുസരിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണമെന്നും തൊഴിൽ പരിശീലനത്തിന് പ്രാമുഖ്യം നൽകുംവിധം സിലബസുകൾ പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്നും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ടി.ജെ. മാർട്ടിൻ അഭിപ്രായപ്പെട്ടു . മലപ്പുറം ഗവ. കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പ്രൊഫസർ സൈനുൽ ആബിദ് കോട്ട അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പൽ പ്രൊഫ. സൈനുൽ ആബിദ് കോട്ട , പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. യു. ശ്രീവിദ്യ , ഡോ. എം. നിഷ , ഡോ. അഷ്രഫ് പാനഞ്ചേരി , അഖിലിസ് , ഡോ.ടി. സജയൻ , ഡോ. എം. രോഹിത് എന്നിവർ സംസാരിച്ചു .