തർജ്ജമ ഭാഷയും ലോകവും- ദേശീയ സെമിനാർ ഇന്ന്.
Tuesday 24 March 2026 1:14 AM IST
തിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വള്ളത്തോൾ ചെയറും തൃശൂർ കേരളവർമ്മ കോളേജിലെ മലയാള വിഭാഗവും സംയുക്തമായി തർജ്ജമ- ഭാഷയും ലോകവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9.30 ന് കേരളവർമ്മ കോളേജിലെ പി.എസ്.എൻ. ഹാളിൽ പ്രൊഫ. പി.പി രവീന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30ന് വിവർത്തനത്തിൻ്റെ അനുഭവപാഠങ്ങൾ എന്ന വിഷയത്തിൽ സെമിനാ
ർ നടക്കും. 25ന് രാവിലെ തിരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ചർച്ചയും നടക്കും. ഉച്ചയ്ക്ക് 1.30ന് അനുകൽപനവും സാഹിത്യ വ്യവസ്ഥയും എന്ന വിഷയത്തിൽ ഡോ.കെ.എം. അനിൽ പ്രഭാഷണം നടത്തും.