മങ്കട: ലീഗ് വിമതന് ഇടതു പിന്തുണ

Tuesday 24 March 2026 2:20 AM IST

പെരിന്തൽമണ്ണ: മങ്കടയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിന് സി.പി.എം പിന്തുണ പ്രഖ്യാപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.പി.അലവി പത്രിക പിൻവലിക്കും.

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് കുന്നത്ത് മുഹമ്മദിനുള്ള പിന്തുണ പ്രഖ്യാപിച്ചത്. പിറകെ മങ്കടയിലെ ഇടതുനേതാക്കൾ കുന്നത്ത് മുഹമ്മദിന്റെ വസതിയിലെത്തി അദ്ദേഹത്തെ ഷാളണിയിച്ചു. മുസ്ലിംലീഗ് മങ്കട മണ്ഡലം പ്രസിഡന്റായിരുന്നു കുന്നത്ത് മുഹമ്മദ്. മഞ്ഞളാംകുഴി അലിയുടെ തുടർച്ചയായുള്ള സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് മത്സരത്തിനിറങ്ങുന്നത്.