പോസ്റ്റൽ ബാലറ്റ്: ക്ലിയറൻസ് സെന്റർ പ്രവർത്തനം തുടങ്ങി

Wednesday 25 March 2026 12:03 AM IST
പോസ്റ്റൽ ബാലറ്റുകളുടെ ക്ലിയറൻസ് സെന്റർ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്യാനുള്ള സംസ്ഥാനതല ക്ലിയറൻസ് സെന്റർ കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു . ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എ.എസ്. ശ്രീകല, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറും പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറുമായ ജി. ശ്രീകുമാർ,​ സംസ്ഥാനതല ക്ലിയറൻസ് സെന്റർ ഇൻ ചാർജ് ജെ. സിമി തുടങ്ങിയവർ പങ്കെടുത്തു.