കേരള യൂണി​.

Tuesday 22 October 2019 6:05 PM IST
kerala uni

പുതു​ക്കിയ പരീ​ക്ഷാ​ തീയതി

നാലാം സെമ​സ്റ്റർ CBCS BSc Statistics (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2014 & 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) എന്നി​വ​യുടെ പുതു​ക്കിയ തീയ​തി​കൾ ചുവടെ. പഴയ തീയതി ബ്രാക്ക​റ്റിൽ. ST1432.1 13.11.2019 (23.10.2019), 14.11.2019 (24.10.2019), 11.11.2019 (28.10.2019), 12.11.2019 (29.10.2019), 07.11.2019 (01.11.2019). ST1432.3, ST1442 07.11.2019 (01.11.2019).

പരീ​ക്ഷാ​ കേന്ദ്രം

ബിടെക് ബിരുദ സപ്ലി​മെന്ററി തിയറി പരീ​ക്ഷ​കൾ ഇനി മുതൽ പതി​നാറ് പരീ​ക്ഷാ​ കേ​ന്ദ്ര​ങ്ങ​ളിൽ മാത്രം നട​ത്തും. വിദ്യാർത്ഥി​കൾ അഡ്മി​ഷൻ നേടിയ കോളേജും ഇനി മുതൽ പരീക്ഷ എഴു​തേണ്ട ​കേ​ന്ദ്രവും സംബ​ന്ധിച്ച സർവ​ക​ലാ​ശാ​ല ഉത്ത​രവ് വെബ്‌സൈ​റ്റിൽ.

ടൈംടേ​ബിൾ പോസ്റ്റ് ഗ്രാജു​വേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേ​ഷൻ സയൻസ് ആൻഡ് ടെക്‌നോ​ളജി പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ. പരീ​ക്ഷാ​ഫലം ബി.​എൽ.​ഐ.​എ​സ്.സി സപ്ലി​മെന്ററി പരീ​ക്ഷ​ക​ളുടെ (Annual Scheme, SDE) ഫലം വെബ്‌സൈ​റ്റിൽ ലഭ്യ​മാ​ണ്. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ പരി​ശോ​ധ​നയ്ക്കും 30/10/2019 വരെ അപേ​ക്ഷി​ക്കാം.

വിദൂരവിദ്യാ​ഭ്യാസ പഠ​ന​കേന്ദ്രം വഴി ജൂൺ​-​ജൂലായ് 2019-ൽ നട​ത്തിയ ഒന്നും രണ്ടും വർഷ മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്സ് മാനേ​ജ്‌മെന്റ് (എം.​എ​ച്ച്.​ആർ.​എം) സപ്ലി​മെന്ററി (2014 അഡ്മി​ഷൻ മുതൽ) പരീ​ക്ഷ​യുടെ ഫലം പ്രഖ്യാ​പി​ച്ചു. മാർക്ക് ലിസ്റ്റു​കൾ 24/10/2019 മുതൽ ഇ.​ജി. V സെക്‌ഷനിൽ നിന്നു കൈപ്പ​റ്റണം. സൂക്ഷ്മപരി​ശോ​ധ​നയ്​ക്കുള്ള അവ​സാന തീയതി 31.

രണ്ടാം വർഷ ബി.ഫാം (സപ്ലി​മെന്ററി) പരീ​ക്ഷ​യുടെ ഫലം പ്രഖ്യാ​പി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മപരി​ശോ​ധ​നയ്ക്കും നവം​ബർ 1 വരെ അപേ​ക്ഷി​ക്കാം.

അവ​സാന വർഷ ബി.ഫാം (സപ്ലി​മെന്ററി) പരീ​ക്ഷ​യുടെ ഫലം പ്രഖ്യാ​പി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മപരി​ശോ​ധ​നയ്ക്കും നവം​ബർ 4 വരെ അപേ​ക്ഷി​ക്കാം.