അനൂപ് ജേക്കബിന്റെ പര്യടനത്തിന് തുടക്കം

Tuesday 24 March 2026 5:53 PM IST

തിരുവാങ്കുളം: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.അനൂപ് ജേക്കബിന്റെ തിരുവാങ്കുളം മണ്ഡല പര്യടനം ഇരുമ്പനം ട്രാക്കോ കേബിൾ ജംഗ്ഷനിൽ നിന്നാരംഭിച്ചു. കേരളാ കോൺഗ്രസ് (ജോസഫ്) സംസ്ഥാന സെക്രട്ടറി ജോണി അരീകാട്ടീൽ ഉദ്ഘാടനം ചെയ്തു. കെ.ആർ ജയകുമാർ അദ്ധ്യക്ഷനായി. ഐ.കെ.രാജു,റീസ് പുത്തൻവീട്ടിൽ, സി.എ.ഷാജി, വിത്സൺ.കെ.ജോൺ, കെ.കെ.സോമൻ,കെ.ജെ.ജോസഫ്, പി.സി.ജോസ്, ആർ.ഹരി, എം.എം.ബഷീർ, സുനിൽ ഇടപ്പലക്കാട്ട്, കെ.വി.സാജു, അബ്‌ദുൾ കരീം, ബോബി അച്ചുതൻ, കെ.ആർ.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ചോറ്റാനിക്കര മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വോട്ട് തേടി.