ഇൻമെക് സ്വാഗതം ചെയ്തു

Wednesday 25 March 2026 12:51 AM IST
ഇൻമെക്

കൊച്ചി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 497 കോടി രൂപയുടെ കയറ്റുമതി സഹായ പദ്ധതിയെ ഇന്തോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് (ഇൻമെക്) സ്വാഗതം ചെയ്തു. പശ്ചിമേഷ്യൻ വ്യാപാര റൂട്ടുകളിലെ തടസങ്ങളിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്ന സമയോചിതവും സുപ്രധാനവുമായ നടപടിയാണിതെന്ന് ചെയർമാൻ ഡോ. എൻ.എം. ഷറഫുദീൻ പറഞ്ഞു. ചെറുകിട സംരംഭകരിൽ നിന്നും കയറ്റുമതിക്കാരിൽ നിന്നും സാധനങ്ങളുടെ സുഗമമായ നീക്കം ഉറപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കണം. നിലവിലെ ആഗോള സാഹചര്യത്തിൽ ചരക്കുനീക്കം കാര്യക്ഷമമാക്കുന്നതിനും കയറ്റുമതി പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻമെക്ക് ആവശ്യപ്പെട്ടു.