പ്രമുഖർക്ക് ഭീഷണിയായി അപരന്മാർ

Wednesday 25 March 2026 12:48 AM IST

കാക്കനാട്/കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മപരിശോധനയും പൂർത്തിയായപ്പോൾ പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരന്മാർ രംഗത്ത്. കളമശേരിയിൽ മന്ത്രി പി.രാജീവിനും പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോതമംഗലത്ത് ഷിബു തെക്കുംപുറത്തിനും എതിരെയാണ് സമാന പേരുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്.

ഇടതു സ്ഥാനാർത്ഥി മന്ത്രി പി. രാജീവിനെതിരെ രാജീവ് എന്നയാളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കെ.ബി. സതീശൻ എന്നയാളുമാണ് പത്രിക നൽകിയത്. ഇവരുടെ പത്രികകൾ പരിശോധനയിൽ സ്വീകരിച്ചു. വ്യാഴാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അപരന്മാർ മത്സരരംഗത്ത് ഉറച്ചുനിൽക്കുമോ അതോ പത്രിക പിൻവലിക്കുമോ ഉടനറിയാം.

കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിനെതിരായി രണ്ട് ഷിബുമാരാണ് പത്രിക നൽകിയത്. ഷിബു സുകുമാരനും ഷിബു കുമാരനും.