'യൂത്ത് വിത്ത് അരുൺ' കൺവെൻഷൻ
Wednesday 25 March 2026 1:57 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.അരുണിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് വിത്ത് ആരുൺ എൽ.ഡി.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കൺവെൻഷൻ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.പി. ജയകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി സൈജൽ പാലിയത്ത് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ മൂസ, തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ. അനീഷ്.എം.മാത്യു, സെക്രട്ടറി ബാബു പോൾ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം നിസാമുദ്ധീൻ, എൽ.ഡി.വൈ.എഫ് നേതാക്കളായ അഖിൽ പ്രകാശ്, ഫൗസിയ അലി, ബേസിൽ ജയിംസ്, ഗോവിന്ദ് എസ്.കുന്നുംപുറം, കെ.കെ.അനീഷ്, വിജയ് കെ.ബേബി, രേഷ്മ ഷൈൻ, നന്ദന കെ.എസ് എന്നിവർ സംസാരിച്ചു.