ഫുട്ബാൾ ക്യാമ്പ്

Wednesday 25 March 2026 1:16 AM IST
football

പാലക്കാട്: ടാലന്റ്സ് ഫുട്ബാൾ അക്കാഡമി ഏപ്രിൽ ഒന്നിന് പത്തിരിപ്പാല അരീന അലയൻസ് ടർഫ് ഗ്രൗണ്ടിലും പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തുള്ള മറക്കാന ടർഫ് ഗ്രൗണ്ടിലും സമ്മർ ഫുട്ബാൾ പരിശീലന ക്യാമ്പ് ആരംഭിക്കുന്നു. 2010 നും 2018 നും ഇടയിൽ ജനിച്ച ആൺ, പെൺകുട്ടികൾക്കു ക്യാമ്പിൽ പങ്കെടുക്കാം. അരീന അലയൻസിലേക്കുള്ള സെലക്ഷൻ ട്രയൽസ് മാർച്ച് 28ന് വൈകീട്ട് നാലിനും മറക്കാന ടർഫ് ഗ്രൗണ്ടിലേക്കുള്ള സെലക്ഷൻ ട്രയൽസ് 30ന് വൈകീട്ട് നാലിനും അതത് ഗ്രൗണ്ടുകളിൽ നടക്കും. ഫോൺ: 9446 23 9810, 89435 79248.