വോട്ടെണ്ണൽ കേന്ദ്രം
Wednesday 25 March 2026 1:17 AM IST
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂൾ, അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലാണിവ. തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിലും കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജിലും തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ.