മെറിറ്റ്‌ഡേ ആഘോഷിച്ചു
Wednesday 25 March 2026 1:18 AM IST
ചിറ്റൂർ: ചിറ്റൂർ ഗവ. കോളേജിലെ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ ആഘോഷിച്ചു. 2025-26 അദ്ധ്യയന വർഷത്തിൽ അക്കാഡമിക അക്കാഡമികേതര മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പാലക്കാട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി.വിനു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.റെജി അദ്ധ്യക്ഷത വഹിച്ചു. ഐ.ക്യു എസ്.സി കോഓർഡിനേറ്റർ വിജയകൃഷ്ണൻ, കോളേജ് യൂണിയൻ ചെയർമാൻ നയന, പി.ടി.എ സെക്രട്ടറി ഡോ. പി.സുരേഷ്, എക്സിക്യൂട്ടീവ് അംഗം ശിവദാസൻ എന്നിവർ സംസാരിച്ചു.