റബറിനും കുരുമുളകിനും വിലക്കയറ്റം

Wednesday 25 March 2026 12:54 AM IST

കോട്ടയം: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇടിഞ്ഞ റബർ വില തിരിച്ചുകയറി. ആർ.എസ്.എസ് ഫോർ റബർ വില നിലവിൽ 217രൂപയിലാണ്. ലാറ്റക്സ് വില 214രൂപയും ബാങ്കോക്ക് വില 233 രൂപയിലുമാണ്,​ സിന്തറ്റിക് റബറിന് ഉത്പാദന ചെലവ് കൂടിയതാണ് നേട്ടമായത്. വേനലിൽ ടാപ്പിംഗ് നിലച്ചതോടെ സ്വാഭാവിക റബറിന്റെ ഉത്പാദനം കുറഞ്ഞു. ചരക്ക് ക്ഷാമം രൂക്ഷമാണെങ്കിലും ടയർ കമ്പനികൾ വാങ്ങൽ കുറച്ചു. ഇടനിലക്കാർ വിപണിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്

എൽ.പി.ജി വാണിജ്യ സിലണ്ടർ ക്ഷാമം ക്രംപ് ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിച്ചതോടെ വില സമ്മർദ്ദമേറി.

രാജ്യാന്തര അവധി വില

ചൈന -230 രൂപ

ടോക്കിയോ-211 രൂപ

ബാങ്കോക്ക് -237 രൂപ

############

മുളകിന് ഡിമാൻഡേറുന്നു

ഉത്തരേന്ത്യയിലെ മസാല കമ്പനികൾ ഡിമാൻഡ് കൂട്ടിയതോടെ കുരുമുളക് വില കിലോക്ക് അഞ്ചു രൂപ ഉയർന്നു. വില കൂടുമെന്ന പ്രതീക്ഷയിൽ കച്ചവടക്കാർ വാങ്ങുന്നില്ല. വിയറ്റ്നാമിലും ശ്രീലങ്കയിലും വിളവെടുപ്പു തുടങ്ങിയതോടെ ഇറക്കുമതി മുളക് ലഭ്യത കൂടുമെന്നതിനാൽ വില കുറഞ്ഞേക്കും.

കയറ്റുമതി നിരക്ക് (ടണ്ണിന്)​

ഇന്ത്യ- 7900 ഡോളർ

ഇന്തോനേഷ്യ- 6900 ഡോളർ

ശ്രീലങ്ക- 6800 ഡോളർ

വിയറ്റ്നാം -6600 ഡോളർ

ബ്രസീൽ -6000 ഡോളർ