അപേക്ഷാ തീയതി നീട്ടി
Wednesday 25 March 2026 12:06 AM IST
പത്തനംതിട്ട : കേരളാ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ രണ്ട് മുതൽ ഏഴ് വരെയുളള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി. അപേക്ഷാ ഫോം ജില്ലാ ഓഫീസിൽ നിന്നും ബോർഡിന്റെ വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം ലൈസൻസ്, ക്ഷേമനിധി കാർഡ്, ക്ഷേമനിധി വിഹിതം അവസാനം ഒടുക്കു വരുത്തിയ രസീത്, റേഷൻ കാർഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിക്കണം. ഫോൺ : 04682320158.