ജില്ലാ കൺവെൻ​ഷൻ

Wednesday 25 March 2026 12:20 AM IST

പത്തനംതിട്ട : കേരളാ കോ​ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷനും എൻഡോവ്‌മെന്റ് വിതരണവും നടന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി.സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി, പി.ജി.ഗോപകുമാർ എൻഡോവ്‌മെന്റ് വിതരണം നടത്തി. ജില്ലാസെക്രട്ടറി ജി.ബിജു, ടി.ജലജ, ടി.മധു, ആർ.രജി, ജോമോൾ വർഗീസ്, എം.കെ.ഹരികുമാർ, കെ.പി.സന്തോഷ്‌കുമാർ, ടി.എൻ.സുരേഷ്, കെ.ജി.രാജേന്ദ്രൻ നായർ, പി.സി.രാജീവ് എന്നിവർ സംസാരിച്ചു.