മഹാസൃന്ദന യാത്ര
Wednesday 25 March 2026 12:24 AM IST
പന്തളം : മങ്ങാരം യക്ഷിവിളക്കാവിലെ ആയില്യം മഹോത്സവത്തോട് അനുബന്ധിച്ച് മഹാസൃന്ദനയാത്ര നടത്തി. മങ്ങാരം ചക്കോളിശ്ശേരി കാവിൽ നിന്ന് ആരംഭിച്ച യാത്ര കുരീക്കാവ്, പാലത്തടം, മുള്ളംകോട്ട് വിള, തേക്കുനിൽക്കുന്നതിൽ, നെടിയകാലായിൽ, മൂർത്തയ്യത്ത് തുടങ്ങിയ പ്രദേശങ്ങളിലൂടെ യക്ഷിവിളക്കാവിൽ മടങ്ങിയെത്തി. 29നാണ് യക്ഷിവിളക്കാവ് ആയില്യം. ഉത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറക്കൽ ഘോഷയാത്ര മങ്ങാരം പാണ്ടിപ്പുറത്ത് കാവിൽ നിന്ന് ആരംഭിച്ചു. മഹാസൃന്ദനയാത്രയ്ക്ക് യക്ഷിവിളക്കാവ് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് കെ.സി.വിജയമോഹൻ, സെക്രട്ടറി ആർ.വിഷ്ണുരാജ്, ട്രഷറർ ശ്രീജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.