സി വിജിൽ: ലഭിച്ചത് 7800 പരാതികൾ
Wednesday 25 March 2026 12:34 AM IST
കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അതിവേഗം അധികാരികളെ അറിയിക്കാനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഇതുവരെ ലഭിച്ചത് 7800 പരാതികൾ. ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സിവിജിൽ ജില്ല കൺട്രോൾ റൂമിൽ പരാതികൾ ലഭിച്ചയുടൻ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകൾക്ക് കൈമാറുകയും ഫ്ളയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവർ അന്വേഷിച്ച് നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. എം.സി.സി കൺട്രോൾ റൂമിലാണ് ജില്ലാതല കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നത്.