നഷ്ടപരിഹാരം വർദ്ധിപ്പിക്കണം

Wednesday 25 March 2026 2:40 AM IST

സുൽത്താൻ ബത്തേരി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് പൊലീസ് മർദ്ദനത്തിനിരയായ മുൻ ഡയറ്റ് അദ്ധ്യാപകൻ കെ.കെ.സുരേന്ദ്രന് 5 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച സബ്‌കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ജില്ലാകോടതി തള്ളി. നഷ്ടപരിഹാരം 12.5 ലക്ഷം രൂപയായി വർദ്ധിപ്പിക്കാനും ഉത്തരവിട്ടു. മർദ്ദനത്തിൽ കർണപുടം തകർന്ന സുരേന്ദ്രൻ 14ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.