ദൗത്യസംഘത്തെ മുട്ടിക്കൊമ്പൻ തുരത്തി

Wednesday 25 March 2026 2:01 AM IST

സുൽത്താൻ ബത്തേരി: വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും യുവ കർഷകനെ കൊലപ്പെടുത്തുകയും ചെയ്ത മുട്ടിക്കൊമ്പൻ എന്ന താത്തൂർ ടസ്ക്കർ വണ്ണിനെ പിടികൂടാൻ നടത്തിയ ശ്രമം മൂന്നാം ദിവസവും വിജയിച്ചില്ല. കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാനിറങ്ങിയ ദൗത്യസംഘത്തെ ഇന്നലെ പുലർച്ചെ വള്ളുവാടിയിൽ വച്ച് മുട്ടിക്കൊമ്പൻ ആക്രമിക്കാനായി പാഞ്ഞടുത്തു. സംഘം ഓടിയതിനാൽ ആനയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടു. പിന്നീട് കാട്ടാന വനത്തിലേക്ക് കടന്നു. ദൗത്യം ഇന്നും തുടരും.