ബ്യൂട്ടി സലൂണിന്റെ മറവിൽ ലഹരിവില്പന:യുവതി പിടിയിൽ

Wednesday 25 March 2026 2:03 AM IST

തൃശൂർ:തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വില്പന നടത്തിയ യുവതി 2.270 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിൽ. ജിംനേഷ്യത്തിൽ ജോലി ചെയ്തുവരുന്ന പെരിങ്ങോട്ടുകര താന്ന്യം ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയാണ് (30) അറസ്റ്റിലായത്. അനധികൃതമായി സമ്പാദിച്ച 90,500രൂപയും ഹാഷിഷ് ഓയിൽ വില്പനയ്ക്കായുള്ള 50ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലും പിടിച്ചെടുത്തു.