ഇടനിലക്കാര്‍ മാറി നില്‍ക്കുന്നു; റബര്‍ കര്‍ഷകര്‍ക്ക് ഇത് 'നല്ലകാലം'

Wednesday 25 March 2026 12:09 AM IST

കോട്ടയം: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇടിഞ്ഞ റബര്‍ വില തിരിച്ചുകയറി. ആര്‍.എസ്.എസ് ഫോര്‍ റബര്‍ വില നിലവില്‍ 217രൂപയിലാണ്. ലാറ്റക്‌സ് വില 214രൂപയും ബാങ്കോക്ക് വില 233 രൂപയിലുമാണ്, സിന്തറ്റിക് റബറിന് ഉത്പാദന ചെലവ് കൂടിയതാണ് നേട്ടമായത്. വേനലില്‍ ടാപ്പിംഗ് നിലച്ചതോടെ സ്വാഭാവിക റബറിന്റെ ഉത്പാദനം കുറഞ്ഞു. ചരക്ക് ക്ഷാമം രൂക്ഷമാണെങ്കിലും ടയര്‍ കമ്പനികള്‍ വാങ്ങല്‍ കുറച്ചു. ഇടനിലക്കാര്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്

എല്‍.പി.ജി വാണിജ്യ സിലണ്ടര്‍ ക്ഷാമം ക്രംപ് ഫാക്ടറികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതോടെ വില സമ്മര്‍ദ്ദമേറി.

രാജ്യാന്തര അവധി വില

ചൈന -230 രൂപ

ടോക്കിയോ-211 രൂപ

ബാങ്കോക്ക് -237 രൂപ

മുളകിന് ഡിമാന്‍ഡേറുന്നു

ഉത്തരേന്ത്യയിലെ മസാല കമ്പനികള്‍ ഡിമാന്‍ഡ് കൂട്ടിയതോടെ കുരുമുളക് വില കിലോക്ക് അഞ്ചു രൂപ ഉയര്‍ന്നു. വില കൂടുമെന്ന പ്രതീക്ഷയില്‍ കച്ചവടക്കാര്‍ വാങ്ങുന്നില്ല. വിയറ്റ്‌നാമിലും ശ്രീലങ്കയിലും വിളവെടുപ്പു തുടങ്ങിയതോടെ ഇറക്കുമതി മുളക് ലഭ്യത കൂടുമെന്നതിനാല്‍ വില കുറഞ്ഞേക്കും.

കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ- 7900 ഡോളര്‍

ഇന്തോനേഷ്യ- 6900 ഡോളര്‍

ശ്രീലങ്ക- 6800 ഡോളര്‍

വിയറ്റ്‌നാം -6600 ഡോളര്‍

ബ്രസീല്‍ -6000 ഡോളര്‍