സമൂഹ പൊങ്കാല
Wednesday 25 March 2026 12:52 AM IST
ചാത്തന്നൂർ: ചാത്തന്നൂർ താഴം മേലൂട്ട് മാടൻനടയിലെ സമൂഹ പൊങ്കാലയ്ക്ക് കെ.ആർ.ജ്യോതിലാൽ ഐ.എ.എസ് ഭദ്രദീപം തെളിയിച്ചു. സമ്മേളനത്തിൽ പ്രസിഡന്റ് കെ.ജയഘോഷ് പട്ടേൽ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.കൈരളി സ്വാഗതവും വൈസ് പ്രസിഡന്റ് എ.വിജയകുമാർ നന്ദിയും പറഞ്ഞു. കൊല്ലം ഡി.എം.ഒ ഡോ. എ.എൽ.ഷീജ, കൊല്ലം കോർപ്പറേഷൻ കൗൺസിലർ എസ്.സുജ, വാർഡ് മെമ്പർ ആർ.ദിനേഷ് കുമാർ, ട്രഷറർ ഡി.രാജു എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടാംതവണയും ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ് നേടിയ എസ്.ജാനകി ശങ്കറിനെ ആദരിച്ചു.