ഗ്രീൻ ബട്ടൺ ക്യാമ്പയിൻ

Wednesday 25 March 2026 12:55 AM IST
ഗ്രീൻ ബട്ടൺ

കൊ​ല്ലം: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പൂർ​ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യിൽ 'ഗ്രീൻ ബ​ട്ടൺ' ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ന​ട​ത്തു​ന്ന ക്യാ​മ്പ​യി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ക​ള​ക്ടർ എൻ.ദേ​വീ​ദാ​സ് നിർ​വഹി​ച്ചു. ബോർ​ഡു​കൾ, കൊ​ടിതോ​ര​ണ​ങ്ങൾ, ബാ​ന​റു​കൾ എ​ന്നി​വ നിർ​മ്മി​ക്കാൻ പ്ര​കൃ​തി സൗ​ഹൃ​ദ സാ​മ​ഗ്രി​കൾ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം പ​ര​മാ​വ​ധി കു​റ​യ്​ക്കു​കയെ​ന്ന ആ​ശ​യ​മാ​ണ് ക്യാ​മ്പ​യിൻ മു​ന്നോ​ട്ടുവ​യ്​ക്കു​ന്ന​ത്. കള​ക്ടറേ​റ്റിൽ ന​ട​ന്ന ച​ട​ങ്ങിൽ ഗ്രീൻ പ്രോ​ട്ടോ​ക്കോൾ നോ​ഡൽ ഓ​ഫീ​സർ കൂ​ടി​യാ​യ ജി​ല്ലാ ശു​ചി​ത്വ മി​ഷൻ കോ ​ഓർ​ഡി​നേ​റ്റർ കെ.അ​നിൽ​കു​മാർ, ജി​ല്ലാ ശു​ചി​ത്വ മി​ഷൻ ടീം അം​ഗ​ങ്ങൾ എന്നിവർ പ​ങ്കെ​ടു​ത്തു.