പരിഷത്ത് നാടകയാത്ര പര്യടനം തുടങ്ങി
Wednesday 25 March 2026 1:03 AM IST
മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാടകയാത്ര ജില്ലയിൽ പര്യടനം ആരംഭിച്ചു. എം.എം. സചീന്ദ്രൻ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച ' ഇന്ത്യയുടെ ഉപ്പ് ' നാടകം ചൊവ്വാഴ്ച പൊന്നാനി, കുറ്റിപ്പുറം മേഖലകളിലായിരുന്നു. കുറ്റിക്കാട്, ചെറുവായിക്കര , നടുവട്ടം, കാടാമ്പുഴ എന്നിവിടങ്ങളിൽ നാടകയാത്രയ്ക്ക് സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ പൊന്നാനി മുനിസിപ്പൽ ചെയർപേഴ്സൺ സി. വി സുധ, , പരിഷത്ത് ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി, ജില്ലാ പ്രസിഡന്റ് വി.ആർ. പ്രമോദ്, ജിജി വർഗീസ്, അഡ്വ. കെ. വിജയൻ, പി.സജിൻ എന്നിവർ വിശദീകരണം നടത്തി.