ജില്ലയിൽ 69 സ്ഥാനാർത്ഥികൾ

Wednesday 25 March 2026 1:04 AM IST

 19 പത്രികകൾ നിരസിച്ചു

കൊ​ല്ലം: ജി​ല്ല​യിൽ നി​യ​മ​സ​ഭാ​ തി​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാർ​ത്ഥി​ക​ളിൽ നി​ന്ന് ല​ഭി​ച്ച നാ​മ​നിർ​ദ്ദേ​ശ ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്​മ​പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചു. 69 സ്ഥാ​നാർ​ത്ഥി​ക​ളു​ടെ പ​ത്രി​ക​കൾ സ്വീ​ക​രി​ച്ചു. 19 എ​ണ്ണം നി​ര​സി​ച്ചു. അ​ത​ത് നി​യോ​ജ​ക​മ​ണ്ഡ​ല വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സൂ​ക്ഷ്​മ​പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സ്ഥാ​നാർ​ത്ഥി​കൾ​ക്ക് മാർ​ച്ച് 26 വ​രെ പ​ത്രി​ക പിൻ​വ​ലി​ക്കാ​നു​ള്ള സാ​വ​കാ​ശ​മു​ണ്ട്. അ​വ​സാ​ന തീ​യ​തി ക​ഴി​ഞ്ഞാ​ലു​ടൻ സ്ഥാ​നാർ​ത്ഥി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക ത​യ്യാ​റാ​ക്കി ചി​ഹ്ന​ങ്ങൾ അ​നു​വ​ദി​ക്കും.

മ​ണ്ഡ​ലം, സ്ഥാ​നാർ​ത്ഥി​കൾ, ത​ള്ളി​യ​ത് ക​രു​നാ​ഗ​പ്പ​ള്ളി​, 6, 2 ച​വ​റ, 4, 3 കു​ന്ന​ത്തൂർ,​ 5, 0 കൊ​ട്ടാ​ര​ക്ക​ര,​7, 1 പ​ത്ത​നാ​പു​രം,​9, 0 പു​ന​ലൂർ,​ 9, 0 ച​ട​യ​മം​ഗ​ലം,​ 6, 3 കു​ണ്ട​റ,​ 6,1 കൊ​ല്ലം,​ 5,4 ഇ​ര​വി​പു​രം,​ 7,3 ചാ​ത്ത​ന്നൂർ,​ 5, 2

ക​ള​ത്തിൽ മൂ​ന്ന് അ​പ​ര​ന്മാർ ച​വ​റ​യി​ലെ എൽ.ഡി.എ​ഫ് സ്ഥാ​നാർ​ത്ഥി ഡോ. സു​ജി​ത്ത് വി​ജ​യൻ​പി​ള്ള​യു​ടെ അ​പ​രൻ കൊ​ല്ലം ത​ങ്ക​ശേ​രി സ്വ​ദേ​ശി ആർ.എ​സ്.സു​ജി​ത്തി​ന്റെ അ​പേ​ക്ഷ സൂ​ക്ഷ്​മ പ​രി​ശോ​ധ​ന​യിൽ ത​ള്ളി. ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ലെ എൽ.ഡി.എ​ഫ് സ്ഥാ​നാർ​ത്ഥി എം.നൗ​ഷാ​ദി​ന്റെ അ​പ​രൻ മു​ഖ​ത്ത​ല സ്വ​ദേ​ശി എ.നൗ​ഷാ​ദ്, പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലെ യു.ഡി.എ​ഫ് സ്ഥാ​നാർ​ത്ഥി ജ്യോ​തി​കു​മാർ ചാ​മ​ക്കാ​ല​യു​ടെ അ​പ​രൻ ജ്യോ​തി​ഷ് കു​മാർ.എം, എൽ.ഡി.എ​ഫ് സ്ഥാ​നാർ​ത്ഥി കെ.ബി.ഗ​ണേശ് കു​മാ​റി​ന്റെ അ​പ​രൻ ഗ​ണേ​ശ് കു​മാർ എ​ന്നി​വ​രു​ടെ പ​ത്രി​ക​കൾ സ്വീ​ക​രി​ച്ചു.