സൂക്ഷ്മ പരിശോധന പൂർത്തിയായി: 113 സ്ഥാനാർത്ഥികൾ

Wednesday 25 March 2026 1:04 AM IST
  • 30 നാമനിർദേശ പത്രികകൾ തള്ളി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ ജില്ലയിലെ 16 മണ്ഡലങ്ങളിലായി ആകെ 113 സ്ഥാനാർഥികൾ മത്സര രംഗത്ത്. വിവിധ മണ്ഡലങ്ങളിലായി 30 നാമനിർദേശ പത്രികകൾ തള്ളി. നാമനിർദേശ പത്രികകളിലെ അപൂർണ്ണത കാരണം രണ്ടെണ്ണവും 28 ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികകളുമാണ് തള്ളിയത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി മാർച്ച് 26 ആണ്. ഇതോടെ മത്സരചിത്രം വ്യക്തമാകും.

ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ എണ്ണം,

ബ്രാക്കറ്റിൽ തള്ളിയ പത്രികയുടെ എണ്ണം.

കൊണ്ടോട്ടി: 5 (3 ഡമ്മി) നിലമ്പൂർ: 5 (0) ഏറനാട്: 6 (3 ഡമ്മി) തിരൂർ: 10 (3 ഡമ്മി) താനൂർ: 7 ( 2 ഡമ്മി) കോട്ടക്കൽ: 10 (0) പൊന്നാനി: 9 (1 ഡമ്മി) തവനൂർ: 8 (3)

രണ്ടെണ്ണം നോമിനേഷനുകളിലെ അപൂർണ്ണത കാരണവും ഒന്ന് ഡമ്മി സ്ഥാനാർത്ഥി വേങ്ങര: 7 (1 ഡമ്മി) വണ്ടൂർ: 4 (1 ഡമ്മി) വള്ളിക്കുന്ന്: 9 (0) മങ്കട: 6 (4 ഡമ്മി) മഞ്ചേരി: 6 (2 ഡമ്മി) മലപ്പുറം: 8 (2 ഡമ്മി) പെരിന്തൽമണ്ണ: 8 (3 ഡമ്മി) തിരൂരങ്ങാടി: 5 (2 ഡമ്മി)