കുഞ്ഞെഴുത്തുകളുടെ പ്രകാശനം
Wednesday 25 March 2026 1:08 AM IST
തിരൂർ: വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ ക്ലാസുകളിൽ നിന്നും മാഗസിൻ പ്രകാശനം ചെയ്തു. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ തയ്യാറാക്കിയ മാഗസിനുകളാണ് പി.ടി.എ പ്രതിനിധികൾ ചേർന്ന് പ്രകാശനം നിർവഹിച്ചത്. പ്രഥമ അദ്ധ്യാപകൻ ടി.മുനീർ, റസാക് പാലോളി, കെ.പ്രിയ, ഫാത്തിമ സൈദ, ടി.എം.നാസർ, സുജന പ്രദീപ്, വി.വി.റുക്സാന തുടങ്ങിയവർ നേതൃത്വം നൽകി.