അമൃതയിൽ ദേശീയ സെമിനാർ

Wednesday 25 March 2026 3:57 PM IST

കൊച്ചി: ജന്മനായുള്ള ഹൃദയവൈകല്യങ്ങൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ മസ്തിഷ്‌കവികാസവും മാനസികവളർച്ചയും ലക്ഷ്യമിട്ട് അമൃത ആശുപത്രിയിൽ ശനിയാഴ്ച ദേശീയ സെമിനാർ സംഘടിപ്പിക്കും. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. മുൻ നാഷണൽ അഡ്വൈസർ ആർ.ബി.എസ്.കെ ഡോ.അരുൺ സിംഗ്, തിരുവനന്തപുരം സി.ഡി.സി ഡയറക്ടർ ഡോ.ദീപ ഭാസ്‌കരൻ, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസ് ഡീൻ ഡോ.ജയശങ്കര റെഡ്ഡി, അമൃതയിലെ ഡോ.കൃഷ്ണകുമാർ, ഡോ.മനുരാജ്, യു.കെ റോയൽ ഹോസ്പിറ്റലിലെ പ്രൊഫ.കിർസ്റ്റൺ വെരിറ്റി തുടങ്ങിയവർ പങ്കെടുക്കും. രജിസ്‌ട്രേഷന്: 9902422227, 7356088172.