'വാക്ക് വിത്ത് സാജു പോൾ" ക്യാമ്പയിൻ

Thursday 26 March 2026 12:22 AM IST
വാക്ക് വിത്ത് സാജു പോൾ ക്യാമ്പയിനിന്റെ ഭാഗമായി മഞ്ഞപ്രയിൽ നിന്ന് അങ്കമാലിയിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി സാജു പോളിന്റെ യാത്ര

അങ്കമാലി: എൽ.ഡി.എഫ് സ്ഥാനാർത്ഥി സാജു പോൾ മഞ്ഞപ്ര ചന്ദ്രപ്പുരക്കവലയിൽനിന്ന് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് 'വാക്ക് വിത്ത് സാജു പോൾ" കാമ്പയിൻ നടത്തി. രാവിലെ 6ന് നേതാക്കൾക്കൊപ്പം ആരംഭിച്ച 7 കിലോമീറ്റർ പ്രഭാത നടത്തം 8.30ഓടെ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് യാത്രക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ എന്നിവരെ പങ്കെടുപ്പിച്ച് 'കോഫീ വിത്ത് സാജുപോൾ" കൂട്ടായ്‌മയും സംഘടിപ്പിച്ചു. അങ്കമാലിയുടെ സമഗ്രവികസനം, ബൈപ്പാസ്, ടൂറിസം, അങ്കമാലി - കാലടി ഗതാഗതക്കുരുക്ക്, ശബരി റെയിൽവേ, എയർപോർട്ട് അനുബന്ധ വികസനം, തൊഴിലവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങൾ ആശയങ്ങൾ പങ്കുവെച്ചു.