എൽ.ഡി.എഫിനെതിരെ  രംഗത്തിറങ്ങും: കെ.ആർ.ടി.സി

Wednesday 25 March 2026 4:43 PM IST

കൊച്ചി: ആനുകൂല്യങ്ങൾ നിഷേധിച്ച് പെൻഷൻകാരെ വഞ്ചിച്ച എൽ.ഡി.എഫ് സർക്കാരിനെതിരെ കേരള റിട്ടയേഡ് ടീച്ചേഴ്‌സ് കോൺഗ്രസ് (കെ.ആർ.ടി.സി) സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു. സൗജന്യ ചികിത്സയുടെ പേരിൽ നിർബന്ധപൂർവം പണം പിരിക്കുകയും ഇൻഷ്വറൻസ് പരിരക്ഷ നിഷേധിക്കുകയും ചെയ്തു.

കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.യു.സാദത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, ട്രഷറർ ആർ.മുരളീധരൻപിള്ള, സംസ്ഥാന ഭാരവാഹികളായ പി.കോയക്കുട്ടി, കെ. സുധാകരൻ, കെ.എം.എ.റഹ്മാൻ, കെ.വി.വിജയാനന്ദൻ, ലളിതാ സോളമൻ തുടങ്ങിയവർ സംസാരിച്ചു.