'ടു എർ...' ചിത്രശില്പ പ്രദർശനം

Wednesday 25 March 2026 4:59 PM IST

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പെയിന്റിംഗ് വിഭാഗം അവസാന വർഷ ബി.എഫ്.എ, എം.എഫ്.എ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ടു എർ... ചിത്ര-ശില്പ പ്രദർശനം കാലടി ക്യാമ്പസിലെ ഫൈൻ ആർട്‌സ് ബ്ലോക്കിലും ശ്രീശങ്കരാചാര്യ ആർട്ട് ഗ്യാലറിയിലുമായി ആരംഭിച്ചു. മുസിരിസ് ബിനാലെ സ്ഥാപകൻ റിയാസ് കോമു ഉദ്ഘാടനം ചെയ്തു. പെയിന്റിംഗ് വിഭാഗം മേധാവി ഡോ.ടി.ജി.ജ്യോതിലാൽ അദ്ധ്യക്ഷനായി. സിൻഡിക്കേറ്റ് അംഗം ഡോ.വി.ലിസി മാത്യു കാറ്റലോഗ് പ്രകാശനം ചെയ്തു. രജിസ്ട്രാർ ഡോ.മോത്തി ജോർജ്, ക്യാമ്പസ് ഡയറക്ടർ ഡോ.ആർ.ഷർമിള, നാടക വിഭാഗം മേധാവി കെ.കെ.കൃഷ്ണകുമാർ, ഡോ.സാജു തുരുത്തിൽ എന്നിവർ സംസാരിച്ചു. പ്രവേശനം സൗജന്യമാണ്.