"അഖിൽ മാരാർ കണ്ടംവഴി ഓടും,​ രമേഷ് പിഷാരടി പറഞ്ഞത് നൂറുശതമാനം ശരി"

Wednesday 25 March 2026 7:05 PM IST

ബിഗ് ബോസ് മലയാളം സീസൺ 4 വിജയിയും സംവിധായകനുമായ അഖിൽ മാരാർ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് അഖിൽ മാരാർ. പാലക്കാട്ടെ യു,​ഡി.എഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്കെതിരെ വിമർശനവുമായി അഖിൽ രംഗത്തെത്തിയിരുന്നു. പിഷാരടിയും താനും തമ്മിൽ രാഷ്ട്രീയ പരമായും വ്യക്തിപരമായും ഉള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇപ്പോഴിതാ അഖിൽ മാരാരെ കുറിച്ച് മുൻബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീം പറഞ്ഞ അഭിപ്രായമാണ് ചർച്ചയാകുന്നത്. അഖിൽ മാരാരുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

" അയാളുടെ കാലമല്ലെ,​ പിഷാരടി പറഞ്ഞ കാര്യത്തോട് നൂറു ശതമാനം ഞാൻ യോജിക്കുന്നുണ്ട്. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഞാൻ പുള്ളിയെ പറ്റി ഒന്നും പറയേണ്ട ആവശ്യമില്ല. മുന്നേ പറഞ്ഞ് മടുത്ത കാര്യമാണ്. ഞാൻ പറയുമ്പോൾ പുള്ളിക്ക് വല്ലാതെ റീച്ച് കിട്ടുകയാണ്. അതുകൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ,​ ബിഗ് ബോസ് മലയാളം ഒന്നിലെ മത്സരാർത്ഥിയായിരുന്നു ഞാൻ. ആ സീസണിൽ പുള്ളി ഉണ്ടായിരുന്നെങ്കിലെ ഓടും കണ്ടം വഴി ഓടും. ഷിയാസ് കരീം പറഞ്ഞു.

അതേസമയം അഖിൽ തന്നെ ശ്രദ്ധിക്കുന്നത് പോലെ താൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും അതിനൊന്നും സമയമില്ലെന്നും പിഷാരടി പറഞ്ഞു. മോശമോ കുറ്റമോ പറഞ്ഞാലും ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ പിഷാരടി മഹാനാണെന്ന് അഖിൽ തന്നെ പറയുമെന്നും ഒരു രണ്ട് മൂന്ന് കൊല്ലം പരീക്ഷണത്തിലിട്ട ശേഷം ഒരു പ്രസ്താവന എന്താണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹത്തിന് മറുപടി കൊടുക്കാമെന്നും പിഷാരടി പറഞ്ഞിരുന്നു.