ഹൗസ് കീപ്പേഴ്‌സ് കൺവെൻഷൻ
Wednesday 25 March 2026 9:04 PM IST
കൊച്ചി: കേരള പ്രൊഫഷണൽ ഹൗസ് കീപ്പേഴ്‌സ് അസോസിയേഷന്റെ പത്താം വാർഷികാഘോഷവും പ്രഥമ കേരള ഹൗസ് കീപ്പേഴ്‌സ് കൺവെൻഷനും സി.കെ അബ്ദുൽ റഹിം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സ്ഥാപക പ്രസിഡന്റും ചെയർപേഴ്‌സണുമായ ജയശ്രീ നാഗരാജ് മുഖ്യാതിഥിയായി. നിരുപമ പാത്ര മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് രാജൻ, മൻസൂർ എ.ആർ. കബീർ ബി.ഹാരൂൺ, ഡോ.റോജ ജോസഫ് എന്നിവർ ക്ളാസെടുത്തു. ദിനേശ് റായ്, റിയാസ് അഹമ്മദ്, കെ.പി.എച്ച്.എ പ്രസിഡന്റ് ബിന്ദു കെ.സി എന്നിവർ സംസാരിച്ചു. അതിഥി സത്ക്കാരമേഖലയിലെ ഹൗസ് കീപ്പർമാർ 2015ൽ കൊച്ചിയിൽ തുടക്കം കുറിച്ച കൂട്ടായ്മയിൽ ഇരുന്നൂറിലധികം അംഗങ്ങളുണ്ട്.