ഓഫീസ് ഉദ്ഘാടനം

Thursday 26 March 2026 1:40 AM IST
എൻ.ഡി.എ നെന്മാറ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന്.

കൊല്ലങ്കോട്: നെന്മാറ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.അനുരാഗിന്റെ പ്രചാരണത്തിനായി വല്ലങ്ങിയിൽ എൻ.ഡി.എ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.ഡി.എ നിയോജക മണ്ഡലം കൺവീനർ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നെന്മാറ മണ്ഡലം പ്രസിഡന്റ് എൽ.നിർമ്മൽ, സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് വൈസ് പ്രസിഡന്റുമായ എ.എൻ.അനുരാഗ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ.രഘു, ജില്ലാ സെക്രട്ടറി എസ്.ദിവാകരൻ, ബി.ജെ.പി കൊല്ലങ്കോട് മണ്ഡലം പ്രസിഡന്റ് കെ.ആർ.പ്രശാന്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.പ്രദീപ് കുമാർ, മേഖല വൈസ് പ്രസിഡന്റ് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.