ലോക ക്ഷയ രോഗ ദിനചാരണം

Thursday 26 March 2026 1:42 AM IST
ക്ഷയ രോഗ ദിനചാരണത്തോടനുബന്ധിച്ചു നടത്തിയ ബോധവത്കരണ ക്ലാസിൽ ഹെൽത്ത് ഇൻസ്‌പെക്ടർ പി.മുരളീകൃഷ്ണൻ വിഷയാവതരണം നടത്തുന്നു.

കോങ്ങാട്: മുണ്ടൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷയ രോഗ ദിനചാരണത്തോടനുബന്ധിച്ചു ചളിർക്കാട് ബ്രദേർസ് വായനശാല, പന്നിയംപാടം അങ്കണവാടി എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസ്, കഫ സാമ്പിൾ ശേഖരണം, ദിനചാരണ പ്രതിജ്ഞ എന്നിവ നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ പി.മുരളീകൃഷ്ണൻ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി.ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം വി.വിനീത, ജെ.എച്ച്.ഐമാരായ കെ.പി. രഞ്ജിനി, ആർ.രമ്യ, ജെ.പി.എച്ച്.എൻ യു.ശിവപ്രിയ, ദീപ്തി എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ ആര്യ അരവിന്ദ് ദിനാചാരണ പ്രതിജ്ഞ ചൊല്ലി.