യുവാവിന് അഭയമൊരുക്കി
Thursday 26 March 2026 12:52 AM IST
അടൂർ: വീണ് നട്ടെല്ലിന് പരിക്കേറ്റ് വീട്ടിൽ കഴിഞ്ഞ യുവാവിന് ആശ്രയമായി ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്. ചൂരക്കോട് ആശാൻപടി നന്ദനം വീട്ടിൽ സുരേന്ദ്രനാണ് (50) ആശ്രയമൊരുക്കിയത്. നാട്ടുകാർ ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി.സജിയെ അറിയിച്ചതിനെ തുടർന്ന് കോളേജ് മാനേജിംഗ് ഡയറക്ടർ സാം കലമണ്ണിനെ ബന്ധപ്പെടുകയായിരുന്നു. സുരേന്ദ്രന്റെ ചികിൽസ ചെലവും ഭക്ഷണവും ആശുപത്രി വഹിക്കും. മുൻ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ, വാർഡ് മെമ്പർ സനിത, ആശവർക്കർ ബിന്ദു, സദാശിവക്കുറുപ്പ്, തോമസ്, ബാബു എന്നിവർ എത്തിയിരുന്നു.