നിറപറ സമർപ്പണം

Thursday 26 March 2026 12:01 AM IST

നീർവിളാകം : ഉത്രം ഉത്സവത്തോടനുബന്ധിച്ചുള്ള നിറപറ സമർപ്പണം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ തു​ടങ്ങി. രണ്ടി​ന് ആറാട്ട് വരെ യാണ് പറയിടീൽ. നീർവിളാകം 1741 നമ്പർ എൻ.എസ്.എസ് കരയോഗത്തിനു വേണ്ടി ആദ്യപറ പ്രസിഡന്റ് വി.ആർ ശശിധരൻ പിള്ള സമർപ്പിച്ചു. ഇന്നലെ കുറിച്ചിമുട്ടം ശ്രീ ധർമ്മ ശാസ്താ സമിതിയുടെ സമ്പൂർണ്ണ നാരായണീയം പാരായണം ,നെടുമ്പ്രം ശിവപാർവ്വതി തിരുവാതിര സംഘത്തിന്റെ പിന്നൽ തിരുവാതിര എന്നിവ നടന്നു. തുടർന്ന് കുത്തിയോട്ട ചുവടും പാട്ടും അവതരിപ്പിച്ചു.